Wed. Nov 6th, 2024
itr filing

ഡല്‍ഹി: ആദായ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 31 ന് അവസാനിക്കുമെന്ന് അധികൃതര്‍. 2022-23 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട ആദായ നികുതി അടയ്‌ക്കേണ്ടതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഇത്തവണ ആദായ നികുതി അടയ്ക്കേണ്ട അവാസന തീയതി കൂട്ടിക്കിട്ടാനുള്ള സാധ്യത കുറവാണ്. ഒരു മാസം മുന്‍പാണ് പുതിയ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫോമുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) അവതരിപ്പിച്ചത്. ഫെബ്രുവരി 10 മുതല്‍ ഇത് ഇന്‍കം ടാക്സ് വെബ്സൈറ്റിലും ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്‍കം ടാക്സ് വകുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കുള്‍പ്പടെ വിധേയരായവര്‍ക്ക് 2023-24 വര്‍ഷത്തേക്കുള്ള പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഐ.ടി.ആര്‍- ഒന്ന് സമര്‍പ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയ വിവരം നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തികള്‍ക്കും പ്രഫഷണലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റുമായുള്ള ആറ് ഫോറങ്ങളില്‍ കാര്യമായ മാറ്റമില്ലെന്ന് സിബിഡിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം