Sat. Nov 23rd, 2024
heart-attacks

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സ്ട്രോക്ക് വരാതിരിക്കുന്നതിനുമായി മിക്ക ആളുകളും പഞ്ചസ്സാര ഡയറ്റില്‍ നിന്നും ഉപേക്ഷിക്കാറുണ്ട്. പഞ്ചാസാരയ്ക്ക് പകരം ആളുകള്‍ തേന്‍, ചില പഴങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പ്രകൃതിദത്തമായ മധുരങ്ങള്‍ ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഴം, തേന്‍, പച്ചക്കറികള്‍ അമിതമായി കഴിച്ച് ഇവയില്‍ നിന്നും ശരീരത്തിലേയ്ക്ക മധുരം എത്തുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭീഷണി ആണ്. ബിഎംസി മെഡിസിന്‍സ് എന്ന മാഗസിനില്‍ ഗവേഷക റബേക്ക ഷെല്ലിയും അവരുടെ സഹപ്രവര്‍ത്തകരും തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ പുതിയ കണ്ടെത്തലിനെക്കുറിച്ച് പറയുന്നത്.

9.4 വര്‍ഷത്തോളമായി ഇവര്‍ പലരിലും നടത്തിവരുന്ന പഠനങ്ങളും ഗവേഷണങ്ങളിലും ഒട്ടുമിക്ക ആളുകള്‍ക്കും ഇത്തരം നാച്വറല്‍ ഷുഗര്‍ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നവരില്‍ ഹാര്‍ട്ട് ആറ്റാക്ക്, സ്ട്രോക്ക് എന്നീ അസുഖങ്ങള്‍ പിടികൂടുന്നതായി കണ്ടെത്തുകയുണ്ടായി. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ ഒട്ടുമിക്ക കാര്‍ഡിയോ വസ്‌കുലര്‍ ഡിസീസും ഉണ്ടായിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് കഴിച്ചത് മൂലമല്ലഎന്നും കണ്ടെത്തുകയുണ്ടായി. ഒട്ടുമിക്ക ഹൃദയ സംബന്ധമായ അസുഖങ്ങളുടേയും മൂലകാരണം നമ്മള്‍ അമിതമായി കഴിക്കുന്ന ഫ്രൂട് ജ്യൂസ്, മധുര പാനീയങ്ങള്‍, പലഹാരങ്ങള്‍ എന്നിവയാണെന്നാണ് കണ്ടെത്തല്‍. നാച്വറല്‍ ഷുഗര്‍ ഉപയോഗിക്കുന്നവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നും ഗവേഷണ സംഘം കണ്ടെത്തി. അതുപോലെ, 4 ഗ്രാമില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയ ആഹാരം ഒരു ദിവസം കഴിക്കുന്നവരില്‍ 4 ശതമാനത്തോളം കാര്‍ഡിയോ വസ്‌കുലര്‍ ഡിസീസ് വരാനുള്ള സാധ്യത കുറവ് ഉള്ളതായും ഇത് ചൂണ്ടികാണിക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം