Mon. Dec 23rd, 2024
ceo

ഒടുവില്‍ ട്വിറ്ററിനായി ഇലോണ്‍ മസ്‌ക് കണ്ടെത്തിയ പുതിയ സി.ഇ.ഒയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. മസ്‌ക് കണ്ടെത്തിയ പുതിയ സിഇഒ മനുഷ്യനല്ല, ഒരു നായ ആണെന്നതാണ് ചര്‍ച്ചയ്ക്ക് കാരണം. ഏറെ കൊതുകം നിറഞ്ഞ ഒരു വിശേഷമായിരുന്നു മസ്‌ക് ട്വിറ്ററിലൂടെ പങ്കുെവച്ചത്. മസ്‌കിന്റെ ഷിബാ എന്ന ഇനത്തില്‍പെട്ട വളര്‍ത്തുനായയായ ഫ്‌ലോകിയെയാണ് ട്വിറ്റര്‍ സി.ഇ.ഒയായി പരിചയപ്പെടുത്തിയിരിക്കുന്നത്.

‘ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയകരമാണ്’ എന്നെഴുതിയ കുറിപ്പിനൊപ്പം സിഇഒ എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ട് ധരിച്ച് മേശപ്പുറത്ത് കൈകള്‍ വച്ചിരിക്കുന്ന ഫ്‌ലോക്കിയുടെ ചിത്രമാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. ട്വിറ്റര്‍ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപ്പും മേശപ്പുറത്തുണ്ട്. മുന്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് മസ്‌കിന്റെ ട്വീറ്റ്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗര്‍വാളിനെ മസ്‌ക് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സിഇഒയെ കുറിച്ചുള്ള ട്വീറ്റ്. പരാഗിനെക്കാള്‍ മികച്ചവനാണ് ഇവന്‍ എന്ന കുറിപ്പ് കൂടി ഇതിനടിയില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം