Wed. Jan 22nd, 2025
south africa

കേപ്പ് ടൗണ്‍: പ്രളയത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് സിറില്‍ റമാഫോസ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തെ ‘സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍’പ്രഖ്യാപിച്ചിരുന്നു.

ഈസ്റ്റേണ്‍ കേപ്പിനെയും മ്പുമലംഗയെയുമാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഗൗട്ടെങ്, ക്വാസുലു-നടാല്‍, ലിംപോപോ, നോര്‍ത്തേണ്‍ കേപ്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കൊവിഡ് സമയത്ത് 2020 മാര്‍ച്ചിലും 2017 ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴുമാണ് നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഗബ്രിയേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തെ നേരിടാന്‍ ന്യൂസിലാന്‍ഡും ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം