ഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വളര്‍ച്ച 9 -11 ശതമാനമാകുമെന്ന് ക്രിസലിന്റെ റിപ്പോര്‍ട്ട്. ഇടത്തരം, ഹെവി വാണിജ്യ വാഹങ്ങളുടെ ഡിമാന്റിലുണ്ടാകുന്ന വര്‍ധനവും, സാമ്പത്തിക വളര്‍ച്ച 6 ശതമാനമാകുമെന്ന കണക്കുക്കൂട്ടലും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വാണിജ്യ വാഹന വ്യവസായത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്.
ലഘു വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തില്‍ 8-10 ശതമാനം വരെയും, ഇടത്തരം ഹെവി വാഹനങ്ങളുടെ വിഭാഗത്തില്‍ 13-15 ശതമാനം വരെയും വില്‍പനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനമായിരുന്നു ആഭ്യന്തര വാണിജ്യ വാഹനങ്ങളുടെ വില്‍പന തോത്. റോഡുകള്‍, ഖനനം, റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകള്‍ എന്നിവയുടെ പ്രവര്‍ത്തനം വര്‍ധിച്ചത് മൂലം ഇത്തവണ വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.