Wed. Dec 18th, 2024
crime

ഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ ആത്മഹത്യ ചെയ്തതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 66912 വീട്ടമ്മമാരും 53661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43420 ശമ്പളക്കാരും 43385 തൊഴില്‍ രഹിതരും ഈ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ വിശദമാക്കി. മൂന്ന് വര്‍ഷത്തിനിടെ 35950 വിദ്യാര്‍ത്ഥികളും 31389 കര്‍ഷകരും ആത്മഹത്യ ചെയ്തതായി മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാണ് പലരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മന്ത്രി പറഞ്ഞു. അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ദിവസ വേതനക്കാര്‍ അടക്കം ഈ മേഖലയിലുള്ളവര്‍ക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആരോഗ്യ, ഗര്‍ഭകാല, വോയജന സംരക്ഷണം അടക്കമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം