Mon. Dec 23rd, 2024
Decline in market value of top six companies

 

ഡല്‍ഹി: ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ആറ് കമ്പനികളുടെ സംയുക്തമൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഇടിവ് രേഖപ്പെടുത്തി. 49,231.44 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എഫ്എംസിജി പ്രമുഖരായ ഹിന്ദുസ്ഥാന്‍ യുണിലിവറിനാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. ഭാരതി എയര്‍ടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ടോപ് 10-ല്‍ നിന്നും പിന്നോക്കം പോയി. അതേസമയം, ടിസിഎസ്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നിവ നേട്ടമുണ്ടാക്കി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 15,918.48 കോടി രൂപ ഇടിഞ്ഞ് 6,05,759.87 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 12,540.63 കോടി രൂപ ഇടിഞ്ഞ് 4,29,474.82 കോടി രൂപയായും ഐടിസിയുടെ വിപണി മൂലധനം 11,420.89 കോടി രൂപ ഇടിഞ്ഞ് 4,60,932.38 കോടി രൂപയിലുമെത്തി. ഐസിഐസിഐ ബാങ്ക് 6,863.37 കോടി രൂപ നഷ്ടപ്പെട്ട് 5,95,885.63 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 1,255 കോടി രൂപ കുറഞ്ഞ് 9,23,933.45 കോടി രൂപയായും എച്ച്ഡിഎഫ്സിയുടേത് 1,233.07 കോടി രൂപ കുറഞ്ഞ് 4,91,080 കോടി രൂപയായും എത്തി. അതേസമയം, നിലവില്‍ പ്രതിസന്ധി നേരിടുന്ന അദാനി എന്റര്‍പ്രൈസസിന്റെ വിപണി മൂല്യം വെള്ളിയാഴ്ച 2,11,242.21 കോടി രൂപയാണ്. ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം