Mon. Dec 23rd, 2024
Apple is about to introduce iPhones with USB Type-C port

ഐഫോണുകള്‍ക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് വന്നാല്‍ ആന്‍ഡ്രോയ്ഡ് യു.എസ്.ബി-സി ചാര്‍ജര്‍ ഉപയോഗിച്ച് ഇനി ഐഫോണ്‍ ചാര്‍ജ് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പൂര്‍ണമായും യുഎസ്ബി ടൈപ്പ്‌ സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആപ്പിള്‍ ഇതിനോടകം തന്നെ ഐപാഡിലും മാക്ബുക്കിലും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ ‘വൈബോ’യില്‍ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് പുതിയ മാറ്റത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. ഐഫോണുകളില്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് വരും, എന്നാല്‍ പോര്‍ട്ടിനായി കസ്റ്റം ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് (ഐസി) ഇന്റര്‍ഫേസ് ഉപയോഗിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഐഫോണിന് വേണ്ടി മാത്രമായി രൂപകല്പന ചെയ്ത ചാര്‍ജറല്ലാതെ മറ്റൊരു ചാര്‍ജറും ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനാകില്ല. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിള്‍ അതിന്റെ യുഎസ്ബി സി പോര്‍ട്ടിലേക്ക് ഒരു ഇഷ്ടാനുസൃത ഐസി ചിപ്പ് ചേര്‍ക്കാനുള്ള സാധ്യതകളുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം