മുംബൈ: അദാനി ഗ്രൂപ്പിന്റെ പിന്‍വലിച്ച 2.5 ബില്യണ്‍ ഡോളറിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഈ ആഴ്ച ധനമന്ത്രാലയത്തിന് കൈമാറുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 15-ന് സെബി ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. അദാനി ഗ്രൂപ്പ് ഓഹരികളില്‍ അടുത്തിടെയുണ്ടായ തകര്‍ച്ചയില്‍ റെഗുലേറ്റര്‍ സ്വീകരിച്ച നിരീക്ഷണ നടപടികളെക്കുറിച്ച് സെബിയുടെ ബോര്‍ഡ് ധനമന്ത്രിയെ അറിയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 110 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം അദാനി ഗ്രൂപ്പിന് നഷ്ടമായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വം കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കുള്ള ഓഫ്‌ഷോര്‍ ഫണ്ടിന്റെ ഒഴുക്കിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.