Mon. Dec 23rd, 2024

 

ഞാറക്കല്‍ മഞ്ഞനക്കാട് ആറ് ഏക്കറോളം പുഴയാണ് സ്വകാര്യ വ്യക്തി ബണ്ട് കെട്ടി കയ്യേറിയിരിക്കുന്നത്. ട്രസ്റ്റ് രൂപീകരിച്ച് സര്‍ക്കാര്‍ ഫണ്ടിന്റെ സഹായത്തില്‍ ടൂറിസം പ്രോജെക്ട്ടിനു വേണ്ടിയാണ് സ്വകാര്യ വ്യക്തി പുഴ കയ്യേറിയിരിക്കുന്നത്. വലിയവട്ടം കായല്‍, വീരംപുഴ എന്നിവ കൂടിച്ചേര്‍ന്ന് വീതിയില്‍ ഒഴുകുന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തിയായ ചന്ദ്രന്‍ കയ്യേറി ബണ്ട് കെട്ടിയിരിക്കുന്നത്.

ഞാറക്കല്‍ എട്ടാം ബ്ലോക്കില്‍ വരുന്ന സര്‍വേ നമ്പര്‍ 600 ആണ് ഇദ്ദേഹത്തിന്റെ സ്ഥലം. സര്‍വേ നമ്പര്‍ 637 പുഴയാണ്. ഇവിടെ കയ്യേറ്റം നടത്തിയാണ് ഇദ്ദേഹം അനധികൃതമായി ബണ്ട് കെട്ടിയിരിക്കുന്നത്. കയ്യേറ്റം നടന്നതോടെ പുഴയുടെ ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇത് പുഴയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടമുണ്ടാക്കി. ഇതോടെ പുഴയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍, മണ്ണ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമായി.

ടൂറിസം ലക്ഷ്യമിട്ടാണ് സ്വകാര്യവ്യക്തി കയ്യേറ്റം നടത്തിയിരിക്കുന്നത് എന്നാണ് പരിസരവാസികള്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ ബലംപ്രയോഗിച്ച് ഇറക്കി വിടുകയും ഇവര്‍ക്കെതിരെ നിരന്തരം കേസ് കൊടുക്കുകയും ചെയ്യുന്നുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.