മുംബൈ: അദാനി എന്റപ്രൈസസിന്റെ വായ്പ തിരിച്ചടക്കാനായി വീണ്ടും വായ്പ എടുത്ത് അദാനി. മൂന്ന് കമ്പനികളുടെ ഓഹരികള്‍ പണയം വെച്ചാണ് വായ്പ എടുത്തിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എസ്.ബി.ഐ ക്യാപ് ട്രെസ്റ്റീസിന് ഈടായി നല്‍കിയാണ് വായ്പ എടുത്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ പേരിലെടുത്ത വായ്പ തിരിച്ചടവിനായി വിവിധ ബാങ്കുകള്‍ക്ക് ഇനിയും പണം തിരികെ നല്‍കേണ്ടതുണ്ട്.
അദാനി സ്‌പോര്‍ട്‌സിന്റെ ഒരു ശതമാനം ഓഹരികള്‍, അദാനി ട്രാന്‍സ്മിഷന്റെ 0.55 ശതമാനം ഓഹരികള്‍, അദാനി ഗ്രീന്‍സിന്റെ 1.06 ശതമാനം ഓഹരികള്‍ എന്നിവയാണ് എസ്.ബി.ഐ ക്യാപ് ട്രെസ്റ്റീസില്‍ ഈടുവെച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഉയര്‍ത്താന്‍ വന്‍തോതില്‍ കൃത്രിമം നടന്നു എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍. ഓഹരിവിലയില്‍ വന്‍ ഇടിവ് ഉണ്ടായതിന് പിന്നാലെ വന്‍ തിരിച്ചടികളാണ് അദാനി ഗ്രൂപ്പ് നേരിട്ടത്.