Wed. Nov 6th, 2024

 

ശബരിമല യുവതീപ്രവേശന വിധിയ്ക്കു പിന്നാലെ ശബരിമല പ്രവേശനത്തിന് ശ്രമിച്ച സമൂഹിക പ്രവര്‍ത്തക രഹന ഫാത്തിമയ്ക്ക് നിരവധി കേസുകള്‍ ആണ് നേരിടേണ്ടി വന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ശേഷം അഭിപ്രായ സ്വാതന്ത്യം പാടില്ലെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തിരുന്നു. 2020 നവംബര്‍ 23ലെ ഹൈക്കോടതി വിധിയിലെ ഒരു ജാമ്യ വ്യവസ്ഥയിലാണ് നേരിട്ടോ അല്ലാതെയോ മറ്റാരെങ്കിലും വഴിയോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ഉണ്ടായിരുന്നത്. ഇത് താത്കാലികമായി റദ്ദാക്കി രഹനയുടെ അഭിപ്രായ സ്വാതന്ത്യം പുനസ്ഥാപിച്ചിരിക്കുകായാണ് സുപ്രീംകോടതി. ശബരിമല പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള ജീവിതത്തെ കുറിച്ച് രഹന ഫാത്തിമ വോക്ക് മലയാളത്തോട് സംസാരിക്കുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.