Tue. May 7th, 2024

രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് ഇന്ന് തുടരും. എംജി -കണ്ണൂര്‍ വിസിമാര്‍ക്ക് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദശം നല്‍കിയത്. കണ്ണൂര്‍ വിസി ഹാജരാകാന്‍ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവര്‍ണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സര്‍വകലാശാല വിസി കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലേക്കെത്തും.

സംസ്ഥാനത്തെ ഏഴ് വൈസ് ചാന്‍സിലര്‍മാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കോടതിയിലുള്ള കേസിന്റെ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കും. രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലും ഇന്ന് ഗവര്‍ണറെ കാണാന്‍ എത്തുന്നുണ്ട്. ചാന്‍സലര്‍ ബില്ലില്‍ ഉള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശവും ഇന്ന് നല്‍കിയേക്കും. ബില്ലില്‍ ഗവര്‍ണ്ണര്‍ യുജിസിയുടെ നിലപാട് കൂടി ആരായാനും സാധ്യതയുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.