Wed. Dec 18th, 2024

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. ഡെറാഡൂണിലെ ആശുപത്രിയിലാണ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ ഋഷഭ് പന്തിന്റെ തലച്ചോറിനും സ്പൈനല്‍ കോഡിനും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുഖത്തേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തെ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കി. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗ്മെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്. താരം ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജന്മനാടായ റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പെടുന്നത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ ചില്ല് തകര്‍ത്താണ് റിഷഭ് പന്ത് പുറത്തിറങ്ങിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.