ആഗോള കത്തോലിക്കാ സഭയെ നയിച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.വത്തിക്കാന്‍ പ്രസ്താവനയിലാണ് വിയോഗവാര്‍ത്ത അറിയിച്ചത്. ഇന്ന് രാവിലെ 9:30 യോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2005 മുതല്‍ 2013 വരെ 265ാമത്തെ മാര്‍പാപ്പയെന്ന നിലയില്‍ ആഗോള കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് 16ാമന്‍ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി 2013 ല്‍ സ്ഥാനമൊഴിയുകയായിരുന്നു.മാതേര്‍ എക്ലീസിയാ മൊണാസ്ട്രിയിലായിരുന്നു അവസാനനാളുകള്‍ കഴിച്ചുകൂട്ടിയത്. ആധുനികകാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പ്പാപ്പയാണ്.2005ല്‍ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു.