Sat. Jan 18th, 2025

കത്ത് വിവാദത്തില്‍ തിരുവന്തപുരം കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവച്ചു. രാജികത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഡിആര്‍ അനിലിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നു.പിന്നാലെയാണ് രാജി.

പാര്‍ട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കുമെന്നും ഡി ആര്‍ അനില്‍ പ്രതികരിച്ചു.കത്ത് എഴുതിയത് താനാണെന്ന് ഡി ആര്‍ അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി ആര്‍ അനിലിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.