Wed. Dec 18th, 2024

പോര്‍ച്ചുഗീസ് ഫുട്ബാള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. 2025 വരെ താരം ക്ലബ്ബില്‍ തുടരും.

സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നടന്ന ചടങ്ങിലാണ് അല്‍ നസ്ര്‍ ക്ലബുമായി രണ്ടര വര്‍ഷത്തേക്കുള്ള കരാറില്‍ ക്രിസ്റ്റ്യാനോ ഒപ്പുവെച്ചത്. കരാര്‍ പ്രഖ്യാപന വേളയില്‍ റൊണാള്‍ഡോയെ ‘ലോകത്തിലെ ഏറ്റവും മികച്ച കായിക താരം’ എന്നാണ് അല്‍ നസ്ര്‍ ക്ലബ് അധികൃതര്‍ വിശേഷിപ്പിച്ചത്. അല്‍ നസര്‍ ക്ലബ്ബിന്റെ ഏഴാം നമ്പര്‍ ജേഴ്സിയായിരിക്കും റൊണാള്‍ഡോ ധരിക്കുക. 1770 കോടിയാണ് താരത്തിന് പ്രതിവര്‍ഷം ലഭിക്കുന്ന പ്രതിഫലം. സൗദി കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ കരാറിനെ സ്വാഗതം ചെയ്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.