Sat. Jan 18th, 2025

ബോക്‌സ്ഓഫിസില്‍ വന്‍ പരാജയമായി രോഹിത് ഷെട്ടി– രണ്‍വീര്‍ സിംഗ് ചിത്രം സര്‍ക്കസ്. 150 കോടി മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആകെ കിട്ടിയ ആഗോള കലക്ഷന്‍ വെറും 44 കോടി രൂപയാണ്. ആദ്യദിനം തന്നെ ചിത്രത്തിന് മോശം പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 6 കോടിയാണ് ആദ്യ ദിന കലക്ഷന്‍.

ഷേക്സ്പിയറിന്റെ ‘ദ കോമഡി ഓഫ് എറേഴ്സ്’ എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. പഴകിയ പ്രമേയമാണ് സിനിമയുടേതെന്നും രണ്‍വീര്‍ സിങിന്റെ പ്രകടനം പോലും ചിത്രത്തിന് ഗുണം ചെയ്തില്ലെന്നും പ്രശസ്ത നിരൂപകന്‍ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ രണ്‍വീര്‍ സിങ് ഡബിള്‍ റോളിലാണ് എത്തുന്നത്. പൂജ ഹെഗ്ഡെ, ജോണി ലിവര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി, സിദ്ധാര്‍ത്ഥ് ജാദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. സൂര്യവന്‍ശി എന്ന ചിത്രത്തിനു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കസ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.