Wed. Dec 18th, 2024

ഹൊറര്‍ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു. 83 വയസായിരുന്നു. ആറു പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ ഡിയോഡാറ്റോ ഒട്ടേറെ ചിത്രങ്ങളും ടി.വി. ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവയൊന്നും കാനിബല്‍ ഹോളോകോസ്റ്റ് പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ചിത്രത്തിലെ ഹൈപ്പര്‍ റിയലിസ്റ്റിക് രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പറയുന്നത് സൗത്ത് അമേരിക്കന്‍ കാടുകളില്‍ നടക്കുന്ന മൃഗബലിയെക്കുറിച്ചാണ്. ചിത്രത്തിനുവേണ്ടി പ്രദേശത്തെ അഭിനേതാക്കളെക്കൊണ്ട് യഥാര്‍ത്ഥ മൃഗബലി നടത്തിച്ചു എന്ന വിമര്‍ശനമാണ് ഡിയോഡാറ്റോയ്ക്ക് നേരിടേണ്ടിവന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റിലാവുകയും വിചാരണചെയ്യപ്പെടുകയും ചെയ്തു. 50ല്‍ അധികം രാജ്യങ്ങളില്‍ സിനിമ നിരോധിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.