Mon. Dec 23rd, 2024

വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ സ്വദേശി ഗോപുവിനെയാണ് റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സംഗീതയുടെ വീടിന് സമീപമായിരുന്നു സംഭവം. മണിക്കൂറുകള്‍ക്കുള്ളില്‍ ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ വര്‍ക്കല കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.

സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.