Mon. Dec 23rd, 2024

കാറപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരിക്ക്. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന് പൊള്ളലേറ്റിട്ടുണ്ട്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.  അപകട സമയത്ത് പന്താണ് കാറോടിച്ചിരുന്നതെന്നും, താരം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാർ പറഞ്ഞു. താരം അപകടനില തരണം ചെയ്തതായി വിവിഎസ്. ലക്ഷ്മണൻ അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.