Sat. Apr 12th, 2025 6:54:55 PM

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 16-ാം സീസണില്‍ മത്സരാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചതില്‍ നടപടിക്കൊരുങ്ങി ദേശീയ പട്ടിക ജാതി കമ്മീഷന്‍. ബുധനാഴ്ച ടെലിക്കാസ്റ്റ് ചെയ്ത എപ്പിസോഡിലാണ് സംഭവം.

വികാസ് മനക്താല എന്ന മത്സരാര്‍ത്ഥിക്കെതിരെ സഹമത്സരാര്‍ത്ഥിയായ അര്‍ച്ചന ഗൗതമാണ് ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാന പൊലീസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാര്‍ എന്നിവര്‍ക്ക് ദേശീയ പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് പ്രകാരം അര്‍ച്ചനയുടെ പരാമര്‍ശം ഐപിസി അനുസരിച്ചും എസ്‌സിഎസ്ടി നിയമപ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 പ്രകാരം കമ്മീഷന്റെ അധികാരം ഉപയോഗിച്ച് ഇതില്‍ അന്വേഷണം നടത്താം. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ എന്ത് നടപടി എടുത്തുവെന്നും അറിയിക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.