Mon. Dec 23rd, 2024

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് അഭിനന്ദനമറിയിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം നതാലി ഇമ്മാനുവല്‍.

നെറ്റ്ഫ്ളിക്സില്‍ ചിത്രം റിലീസായതോടെ മികച്ച അഭിപ്രായമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്. ‘ആര്‍ആര്‍ആര്‍ ഒരു മികച്ച ചിത്രമാണെന്നതില്‍ ആരും തര്‍ക്കിക്കേണ്ടതില്ലെന്ന് നതാലി ട്വിറ്ററില്‍ കുറിച്ചു. നാട്ടു നാട്ടു എന്ന ഗാനത്തിനെക്കുറിച്ചും നതാലി മികച്ച അഭിപ്രായം പങ്കുവച്ചു. ആലിയ ഭട്ടിന്റെ സീത എന്ന കഥാപാത്രത്തെയും ഒലിവിയ മോറിസിന്റെ ജെന്നിയെയും നതാലി അഭിനന്ദിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.