Mon. Dec 23rd, 2024

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്ന അമ്മ റഹീമ നിയാസിന്റെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സബൈന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. സ്‌കാനിംഗ് നടത്തി ഒന്നര മണിക്കൂറിന് ശേഷം ശിശു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ചികിത്സ നല്‍കാത്തതാണ് ശിശു മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.