ഇസ്രായേല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ബെഞ്ചമിന്‍ നെതന്യാഹു. ഒൻപതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിട്ടുള്ള വ്യക്തിയാണ് നെതന്യാഹു.
120 അംഗങ്ങളുളള ഇസ്രായേൽ പാർലമെന്‍റായ നെസറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു. അറബ്- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നത് പ്രഥമ പരിഗണനയിലുണ്ടെന്ന് സ്ഥാനമേറ്റ ശേഷമുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവപദ്ധതികള്‍ തടയലും ഇസ്രായേല്‍ സൈന്യത്തെ ശക്തമാക്കുന്നതും പരിഗണനാ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്ര വലതുപക്ഷ, തീവ്ര ദേശീയ പാർട്ടികളുമായി സഖ്യം സ്ഥാപിച്ചാണ് നെതന്യാഹു ഭരണത്തിലേറിയിരിക്കുന്നത്