Sat. Jan 18th, 2025

 

മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ എത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 30ാണ് റിലീസിനെത്തിയത്. ഏറ്റവും വേഗത്തില്‍ തമിഴ്നാട്ടില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പൊന്നിയിന്‍ സെല്‍വന്‍ സ്വന്തമാക്കിയിരുന്നു.

ചോള രാജാക്കന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ്മാന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.