Mon. Dec 23rd, 2024

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും. മോശം ഫോമിൽ തുടരുന്ന വിരാട് കോലി ബാറ്റിങ് റാങ്കിങ്ങിൽ പിന്നോട്ടായി. ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അശ്വിൻ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയ്ക്കൊപ്പം നാലാമതെത്തി.

880 പോയന്റുള്ള ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. ബംഗ്ലാദേശിനെതിരേ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. ബാറ്റിങ്ങിൽ പത്തു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ശ്രേയസ് അയ്യർ 16-ാമതെത്തി. രോഹിത് ശർമ ഒമ്പതാമതും ഋഷഭ് പന്ത് ആറാമതുമുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.