Mon. Dec 23rd, 2024

ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചെസ് താരം സാറ കദം ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തു. കസഖ്സ്ഥാനില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ സാറ ശിരോവസ്ത്രം ധരിക്കാതെ മത്സരിക്കുന്ന ചിത്രം ഇറാനിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെ തുടർന്നുള്ല പ്രക്ഷോഭം തുടരുന്നതിനിടെയാണ് സാറയുടെ പ്രതിഷേധം. ഇറാനില്‍ കര്‍ശനമായ വസ്ത്രധാരണത്തിന് ശിരോവസ്ത്രം നിര്‍ബന്ധമായിരിക്കെ കസാക്കിസ്ഥാനിലെ അല്‍മാറ്റിയില്‍ നടന്ന ഫിഡെ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ഇല്ലാതെയാണ് സാറാ പങ്കെടുത്തുവെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ ഖബര്‍വര്‍സെഷിയും എട്മടിനെ ഉദ്ധരിച്ച് റോയിറ്റേയിസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സാറ ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.