2023 ല്‍ ഇലോണ്‍ മസ്‌ക് യുഎസ് പ്രസിഡന്റാകുമെന്നും ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനും മുന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ്. തന്റെ ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനം. റഷ്യന്‍ സുരക്ഷാ ഉപദേശക സമിതിയുടെ ഉപമേധാവിയായിരുന്ന മെദ്വദേവ് 2008 മുതല്‍ 2012 വരെ പുട്ടിന്‍ പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു. ബ്രിട്ടന്‍ വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്.
യുഎസില്‍ ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് യുഎസിന്റെ പ്രസിഡന്റാകുമെന്നുമെന്നുമാണ് മെദ്വദേവിന്റെ പ്രവചനം.