Mon. Dec 23rd, 2024

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 750 ഘനയടിയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം തമിഴ്നാട് കൊണ്ട് പോയ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ജലനിരപ്പ് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.