Wed. Jan 22nd, 2025

ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാന്‍ ഒരുങ്ങുകയാണ് സാനിയ മിര്‍സ. ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിര്‍സയുടേയും മകളാണ് സാനിയ മിര്‍സ. നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ)യില്‍ 149-ാം റാങ്കാണ് സാനിയ കരസ്ഥമാക്കിയത്. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായ അവാനി ചതുര്‍വേദിയാണ് സാനിയയ്ക്ക് പ്രചോദനം. ദേഹത് കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ജസോവര്‍ എന്ന ചെറിയ ഗ്രാമമാണ് സാനിയയുടെ സ്വദേശം. ഹിന്ദി മീഡിയം സ്‌കൂളിലാണ് സാനിയ പഠിച്ചത്.

ഈ മാസം 27-ന് പുണെയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സാനിയ ചേരും. ഗ്രാമത്തിലെ തന്നെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളേജിലാണ് പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചത്. ശേഷം തുടര്‍ പഠനം മിര്‍സപുര്‍ സിറ്റിയിലുള്ള ഗുരുനാനക് ഗേള്‍സ് ഇന്റര്‍ കോളേജിലായിരുന്നു. യുപി 12-ാം തരം ബോര്‍ഡ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്കോടെയാണ് സാനിയ വിജയിച്ചത്. ‘നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 പരീക്ഷയില്‍ ഫൈറ്റര്‍ പൈലറ്റില്‍ സ്ത്രീകള്‍ക്കായി രണ്ട് സീറ്റുകള്‍ മാത്രമേ സംവരണം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ആദ്യ ശ്രമത്തില്‍ അത് നേടാന്‍ എനിക്ക് സാധിച്ചില്ലെങ്കിലും രണ്ടാം തവണ ഞാനത് നേടിയെടുത്തു’ എന്നും സാനിയ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.