ഉമര്‍ ഖാലിദിന് ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായത്. ഡിസംബര്‍ 23 മുതല്‍ 30 വരെയാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ഉമര്‍ ഖാലിദിനെ ജയില്‍ മോചിതനാക്കിയെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 20 മുതല്‍ ജനുവരി മൂന്ന് വരെ രണ്ടാഴ്ചത്തെ ജാമ്യത്തിനായിരുന്നു ഖാലിദ് അപേക്ഷിച്ചിരുന്നത്.
2020ല്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയതിന്റെ സൂത്രധാരന്‍ എന്ന് ആരോപിച്ചാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. കലാപത്തില്‍ 53 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2020 സെപ്തംബറിലാണ് ഡല്‍ഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.