Sun. Dec 22nd, 2024

നാളെ രാത്രി 11 മുതല്‍ അടിവാരംമുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകള്‍ കടന്നുപോകുന്നതിനായാണ് മറ്റ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. നാളെ രാത്രി യാത്രയ്ക്ക് ബദല്‍മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

സെപ്റ്റംബര്‍ പത്തിനെത്തിയ ലോറികള്‍ മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കയാണ്. ചുരംവഴി പോകുന്നത്ത് ഗതാഗത തടസ്സമുണ്ടാക്കുമെന്നുകണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടയുകയായിരുന്നു. ചര്‍ച്ചകള്‍ക്കുശേഷമാണ് ഇപ്പോള്‍ യാത്രാനുമതി നല്‍കിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.