Mon. Dec 23rd, 2024

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ട്വിറ്റര്‍ മേധാവി സ്ഥാനം താന്‍ ഒഴിയണോ വേണ്ടയോ എന്ന് മസ്‌ക് നടത്തിയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി പ്രഖ്യാപനം.

ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ രാജി വെയ്ക്കുമെന്നും അതിന് ശേഷം സോഫ്റ്റ്‌വെയര്‍, സര്‍വര്‍ ടീമിന്റെ പ്രവര്‍ത്തനത്തിന് മാത്രം നേതൃത്വം നല്‍കുമെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.