Fri. Apr 25th, 2025

ബേഷരം രംഗ് വിവാദത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി അയോധ്യയില്‍ നിന്നുളള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താന്‍ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചെന്നും ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്നും പരംഹംസ് ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. 

‘കാവി വസ്ത്രത്തെ ദീപിക ബിക്കിനിയായി ഉപയോഗിച്ചത് തങ്ങളെ വേദനിപ്പിക്കുവെന്നും കാവി ബിക്കിനി ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നും പരംഹംസ് ആചാര്യ ആരോപിച്ചു. ബോളിവുഡും ഹോളിവുഡും നിരന്തരം സനാതന മതത്തെ അപമാനിക്കുകയാണെന്നും പരംഹംസ് ആരോപിച്ചു. ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.