Mon. Dec 23rd, 2024

പത്താന്‍ സിനിമയിലെ ബിക്കിനി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്.അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. സ്വന്തം വീട്ടിലെ കാര്യങ്ങളേക്കാള്‍ അയല്‍പക്കത്തെ കാര്യങ്ങളറിയാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നായിരുന്നു  ബൈജുവിന്റെ പ്രതികരണം.

ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പത്താനിലെ ഗാനരംഗത്തില്‍ ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ പല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നില്ലെ പിന്നെന്താണ് കുഴപ്പമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.