Thu. Jan 23rd, 2025

കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി. കലാലയത്തിലെ അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ പഠിക്കുമ്പോഴും സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും സര്‍ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് അനിവാര്യമാണെന്നും മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാണെന്നും ഡബ്ല്യൂസിസി യുടെ കുറിപ്പില്‍ പറയുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.