Thu. Jan 23rd, 2025

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് താനെന്ന് ശ്രീനിവാസന്‍. ശാരീരികാസ്വസ്ഥ്യങ്ങളെ തുടര്‍ന്ന് കുറച്ചു കാലം മലയാള സിനിമയില്‍ നിന്നും വിട്ടു നിന്ന ശ്രീനിവാസന്‍ കാപ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്രയും കാലം താന്‍ പറയാതിരുന്ന രഹസ്യം തുറന്നുപറയുകയാണെന്നും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളെഴുതിയ ആളാണ് താനെന്നുമുള്ള ശ്രീനിവാസന്റെ തമാശ കലര്‍ന്ന പരാമര്‍ശം സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. കൂറേ കാലമായി തന്നെ കാണാത്തതു കൊണ്ടാണോ പലരും തന്നെ വെച്ച് സിനിമയെടുക്കാത്തതെന്ന് സംശയമുണ്ടെന്നും ഇനി സജീവമായി സിനിമയില്‍ തുടരാനാണ് തീരുമാനമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.