Mon. Dec 23rd, 2024

പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ സമ്മേളനം തടസപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ലോക്സഭ ചേര്‍ന്ന് മിനിറ്റുകള്‍ക്കകം നിര്‍ത്തിവച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് പ്രസിഡന്ർറ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രസ്താവനയും രാജ്യസഭയില്‍ ബഹളത്തിന് കാരണമായി. “ഏതെങ്കിലും ബിജെപി നേതാക്കള്‍ രാജ്യസേവനത്തിനിടെ മരിച്ചിട്ടുണ്ടോ? എന്നിട്ടും അവര്‍ രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നു. ഇനി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ നമ്മളെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കും.”, എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഖാര്‍ഗെ മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചു.

അതേസമയം, രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.