Thu. Jan 23rd, 2025

എറണാകുളം അങ്കമാലി അതിരൂപതയിലെ ബസലിക്ക പള്ളിയില്‍ കുര്‍ബാനക്ക് എത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പൂതവേലില്‍. കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയില്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ വിമത വിഭാഗം വിലക്കിയിരുന്നു. ബിഷപ്പിന്റെ മുറി അടച്ചു പൂട്ടി വൈദികര്‍ അയോഗ്യത നോട്ടീസ് പതിച്ചു. സിറോ മലബാര്‍ സഭ നേതൃത്വത്തെ ഒഴിവാക്കി അതിരൂപതയുടെ ശതാബ്ദി ആഘോഷിക്കാനും വൈദികര്‍ തീരുമാനിച്ചു. 

ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ ബിഷപ്പ് ഹൗസില്‍ പൊലീസുമായി എത്തുകയും വൈദികരെ ഗേറ്റിന് പുറത്ത് നിര്‍ത്തുകയും ചെയ്തതിനോടുള്ള  പ്രതിഷേധമായാണ് ബിഷപ്പ് ആന്‍ഡ്യൂസ് താഴത്തിന്റെ മുറി അടച്ച് പൂട്ടിയത്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.