Mon. Dec 23rd, 2024

ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. കോഴിക്കോട് ആരോഗ്യ സര്‍വകലാശാലയിലെ രാത്രികാല പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സര്‍വകലശാല കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. 

ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണ്, കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സര്‍വകലാശാല കോടതിയില്‍ അറിയിച്ചു. രാത്രി 11ന് ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന് ഹര്‍ജിക്കാർ  ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സർവകലാശാല ഇക്കാര്യം കോടതിയിൽ അറിയിച്ചത്. 

അതേസമയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആവശ്യമുയര്‍ന്നാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്നതില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.