Thu. Jan 23rd, 2025

ഹലാല്‍ മാംസം നിരോധിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നീക്കം വിവാദമാകുന്നു. സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. അതേസമയം, ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സർക്കാർ ഹിന്ദുത്വ കാർഡ് കളിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അടുത്തിടെ അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ബില്ല് അവതരിപ്പാകാനാണ് ബിജെപിയുടെ നീക്കം. ഇതിനായി ഗവര്‍ണര്‍ക്ക് രവികുമാര്‍ കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും എംഎല്‍എയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.