കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജന്‍റെ സാന്നിധ്യത്തിൽ ഇന്ന് യോഗം ചേരും. ഉച്ചകഴിഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നുമുള്ള ദേശീയപാത പ്രൊജക്ട് മാനേജർ ബിപിൻ മധുവിന്‍റെ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. കരാർ കമ്പനിയായ കെഎംസിയുടെ പിഴവ് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. പ്ലാൻ പ്രകാരമുള്ള ചരിവ് കൽക്കെട്ടിന് നൽകിയില്ലെന്നും കൽക്കെട്ടിൽ വാട്ടർ പ്രൂഫിങ് നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു. സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ദേശീയപാത അതോറിറ്റി ആലോചിക്കുന്നത്.