Mon. Dec 23rd, 2024

ബ്രിട്ടനിലെ കെറ്ററിംങ്ങില്‍  മലയാളി യുവതിയും കുട്ടികളും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസ് കണ്ടെത്തിയത്. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുവയസുള്ള ആണ്‍കുട്ടിയും നാലുവയസുള്ള പെൺ കുട്ടിയുമാണു മരിച്ചത്. സംഭവത്തോടനുബന്ധിച്ച് യുവതിയുടെ 52 വയസുകാരനായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരുവര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും മിഡ്‌ലാന്‍സിലെ കെറ്ററിംങ്ങിലേക്കെത്തിയതാണ് കുടുംബം എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട യുവതി കെറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സാണ്.

സംഭവത്തോടനുബന്ധിച്ച് തല്‍ക്കാലം മറ്റാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാനാകൂവെന്ന്

നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാന്‍ വ്യക്തമാക്കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.