Mon. Dec 23rd, 2024

കായംകുളം ഭരണിക്കാവില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐ.ടി ജീവനക്കാരിക്ക് ക്രൂര മര്‍ദനം. ഇരുപത്തിയഞ്ച് വയസ്സുകാരിയായ യുവതിയെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി ആണ് ആരോപണം.ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. കടുത്ത അന്ധവിശ്വാസിയായ അനീഷ് മൂന്നു മാസമായി  ബന്ധുക്കളുമായി ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. വിവാഹത്തിനു ശേഷം തന്റെ ചെവിയില്‍ മന്ത്രങ്ങള്‍ ചൊല്ലുന്നത് പതിവായിരുന്നു. ഇത് എതിര്‍ത്തപ്പോഴാണ് ജിന്ന് ബാധിച്ചെന്നാരോപിച്ച് യുവതിയെ മര്‍ദിച്ചത്. സംഭവത്തില്‍ അനീഷിനെയും ബന്ധുക്കളെയും നൂറനാട്  പോലീസ് കസ്റ്റഡിയിലെടുത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.