Sat. Jan 18th, 2025

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എം എല്‍ എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുക.

രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കനിമൊഴി എം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി.എം.കെയുടെ യുവജനവിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി സ്റ്റാലിന്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.