Fri. Nov 22nd, 2024

കര്‍ണാടകത്തിലെ കല്‍ബുറഗി റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരിന് അടിച്ച പച്ച പെയിന്റ് ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് പുറം ചുമരിന്റെ പച്ച നിറം മാറ്റി വെള്ളയാക്കി. മുസ്ലീം പള്ളിയുടെ നിറമാണ് റെയില്‍ സ്റ്റേഷന്‍ കെട്ടിടം പെയിന്റ് ചെയ്യാന്‍ ഉപയോഗിച്ചതെന്നും മാറ്റിയില്ലെങ്കില്‍ കാവി പെയിന്റടിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.പച്ച നിറം അടിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ മുസ്ലിം പള്ളി പോലെ ആയി എന്നും മധ്യ ഭാഗത്ത് താഴിക കുടത്തിന്റെ ആക്യതിയിലുള്ള രുപമുണ്ടെന്നും ആരോപിച്ച് ഹിന്ദു ജാഗ്രത സേന പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പതിനഞ്ച് ദിവസത്തിനകം പെയിന്റ് മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.