Mon. Dec 23rd, 2024

ദില്ലിയിലെ ദ്വാരകയില്‍ ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പതിനേഴു വയസ്സുകാരി ഗുരുതരാവസ്ഥയിൽ. രാവിലെ 7:30 തോടെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലെത്തിയ രണ്ടു പേര്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് എറിയുകയായിരുന്നു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ദില്ലി സഫ്ര്‍ജങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കണ്ണിലും മുഖത്തും ആസിഡ് പതിച്ച പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സഹോദരിയോടൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഒരാളെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.