Sun. May 5th, 2024

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. മത്സ്യതൊഴിലാളികള്‍ക്ക് ക്രൈസ്തവ സഭ പിന്തുണ കൊടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരാല്‍ സഭ ആക്രമിക്കപ്പെട്ടുവെന്നാണ് വിമര്‍ശനം. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ക്രൈസ്തവരെ തീവ്രവാദികളായി ചിത്രീകരിച്ചത് അലോസരപ്പെടുത്തുന്നതാണെന്ന് സത്യദീപത്തില്‍ പറയുന്നു. വിഴിഞ്ഞം സമരത്തില്‍ സഭയും സര്‍ക്കാരും തമ്മില്‍ സമവായത്തിന് ശേഷമാണ് ലേഖനം പുറത്ത് വന്നത്. സമൂഹ മാധ്യമങ്ങളിലൂടെ കാപ്‌സ്യൂളുകള്‍ ഉണ്ടാക്കിയാല്‍ ആരെയും തീവ്രവാദികളാക്കാം എന്ന സ്ഥിതിയാണ്. കോര്‍പ്പറേറ്റുകളെ ജനങ്ങളുടെ മുകളില്‍ പ്രതിഷ്ഠിച്ച് പിണറായി പോപ്പുലിസ്റ്റ് നേതാവാകാന്‍ ശ്രമിക്കുകയാണെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.