Fri. Nov 22nd, 2024

കൊച്ചി: സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ബാംബൂഫെസ്റ്റ് കലൂർ സ്റ്റേഡിയം മൈതാനത്തിൽ പുരോഗമിക്കുകയാണ്. ഡിസംബർ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതൽ 9 വരെയുമാണ് പ്രവേശനം. 180 സ്റ്റാളുകളിലായി ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ 300 ഓളം കരകൗശല പ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

ഡിസൈൻ വർക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകൽപ്പന ചെയ്ത വ്യത്യസ്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ദിവസവും വൈകന്നേരങ്ങളിൽ മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാസാംസ്‌കാരിക പരിപാടി മുളയരി, മുളകൂമ്പ് എന്നിവയിൽ നിർമ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകൾ. കുടുംബശ്രീയുടെ ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുള ഉപയോഗിച്ചുള്ള കരകൗശല ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചത്.

മുളകൊണ്ടുള്ള പൂക്കൾ പുല്ലാങ്കുഴൽ മുതൽ ഫുട്‌ബോൾ ഇതിഹാസം സാക്ഷാൽ മെസ്സി വരെ ഒരുക്കിയിട്ടുണ്ട് ബാംബു ഫെസ്റ്റിൽ. മുളയുല്‍പനങ്ങളുടെ വിപണനവും മേളയിലുണ്ടാവും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.